(കഴിഞ ബ്ലോഗിന്റെ തുടർച്ചയായതു കൊണ്ട് ആബ്ലോഗിന്റെ അവസാനം തൊട്ടു തുടങാം)
.........കുറച്ചുദിവസങ്ങളായി ഞാൻ ഒരു ജോലിയിൽ മുഴുകിരിരിക്കുകയാണെന്ന് ആദ്യമെ പറഞ്ഞുവല്ലോ.. എന്നെ കുറിച്ചും ഞാൻ പറഞ്ഞു..കോടാനുകോടി മനുഷ്യർ ജനിച്ചു മരിക്കുന്ന ഈ ലോകത്തിൽ നമ്മുടേതായ കാൽപാടുകൾ ബാക്കി വെക്കുക പ്രയാസമാണെന്നറിയാം എങ്കിലും സ്വന്തം കണ്ണുകളിലൂടെ യും മറ്റുള്ളവരുടെ കണ്ണുകളിലൂടെയും ഈ വലിയ ലോകത്തെ നോക്കി ക്കാണാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന ഒരുസാധാരണ മനുഷ്യൻ, എന്നെ കുറിച്ചു ഇത്രമാത്രമെ പറയാനുള്ളൂ.. അധ്വാനത്തെ പണമാക്കി മാറ്റാൻ തിരക്കുക്കൂട്ടുന്ന ഈ ലോകത്തിൽ പക്ഷെ അവിടെ മാത്രം പരാജയപ്പെട്ടുവോ എന്നൊരു സംശയം ഇല്ലാതില്ല.. ഏതയാലും ഇപ്പോഴും ഞാൻ ജോലിയിലാണ് ലാഭത്തെ കുറിച്ചു ചിന്തിച്ചു ജോലിചെയ്യാൻ ശീലിച്ചിട്ടില്ലാത്തതു കൊണ്ടു സമാധാനമായി ജോലിചെയ്യുന്നു.. ഇപ്പോഴത്തെ ജോലി ഈ ബ്ലോഗ്ഗ് കുടുംബത്തിനു വേണ്ടിയുള്ളതാണ് ഒരു ബ്ലോഗ്ഗ് ലിസ്റ്റിംഗ് സൈറ്റ് ഉണ്ടാക്കികൊണ്ടിരിക്കുന്നു..ഇപ്പോഴുള്ള സൈറ്റുകളോട് മൽസരിക്കാനോ.അദ്ഭുതങ്ങൾ സൃഷ്ട്ടിക്കാനോ ഒന്നിനും വേണ്ടിയല്ല ഇ ഒരു വിപ്ലവത്തിൽ എനിക്കും എന്തെങ്കിലും ചെയ്യണം എന്നു തോന്നിയിട്ടാണ്.... നിങ്ങളുടെ സഹകരണം ലഭ്യമാകും എന്ന പ്രതിക്ഷ മാത്ര മാണ് എന്റെ കൈമുതൽ. സൈറ്റിന്റെ ജോലി ഏതാനും ദിവസങ്ങൾക്കുള്ളിൽ ആദ്യഘട്ടം കഴിയും അപ്പോൾ നിങ്ങളെ ഒരോരുത്തരേയും ഞാൻ അറിയിക്കും. ഗംഭീര സൈറ്റ് ഒന്നും ആയിരിക്കില്ല പക്ഷെ കാര്യങ്ങൾ വെത്യസ്ഥമായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നിങ്ങളുടെ ബ്ലോഗ്ഗുകൾ ലിസ്റ്റ് ചെയ്യാൻസാധിക്കും.
ഏതായാലും കൂടുതൽ വിവരങ്ങൾ അടുത്ത ബ്ലോഗ്ഗിൽ പറയാം..
ഒരിക്കൽ ക്കൂടി എല്ലാവർക്കും എന്റെ നമസ്കാരം.
നിങ്ങളുടെ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്
ഷെറി. .............
ആദ്യമായി എല്ലാവരേയും ഒരു സന്തോഷ വാർത്ത അറിയിക്കട്ടെ,
കഴിഞ കുറച്ചു ദിവസങളിൽ നടത്തിയ അധ്വാനം ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു... ബ്ലോഗ് ലിസ്റ്റിംഗ് സൈറ്റ് എന്ന സ്വപ്നം പൂവണിഞിരിക്കുന്നു. ഈ ബ്ലോഗ് കുടുംബത്തിലേക്കുള്ള ഈ യുള്ളവന്റെ ഒരു എളിയ സമ്മാനമായി അതിനെ സ്വീകരിക്കണം ...
സൈറ്റിന്റെ വിലാസം http://www.keralainside.net/.
ഇനി ഈ ഒരു ലിസ്റ്റിംഗ് സൈറ്റിന്റെ വിശദവിവരങളിലേക്ക് കടക്കട്ടെ..
ശരിയായ വിധത്തിൽ ഉപയോഗപെടുത്തിയാൽ നിങളുടെ ബ്ലോഗുകൾ എഴുതി കഴിഞു നിമിഷങൾക്ക് ഉള്ളിൽ തന്നെ ഇതിൽ ലിസ്റ്റ് ചെയ്യപ്പെടും.ഒരുപക്ഷേ ഏറ്റവും ആദ്യം ..എന്നാൽ ഒരു കാര്യമുണ്ട്, സാധാരണ ബ്ലോഗ്ഗ് ലിസ്റ്റിംഗ് സൈറ്റുകളിൽ നിങൾ പ്രത്യേകിച്ചു ഒന്നും ചെയ്യേണ്ടാ എങ്കിൽ ഇവിടെ നിങളാണ് സർവ്വതും.കാരണം അഗ്രിഗേറ്റർ പ്രോഗ്രാമുകളല്ല നിങൾ തന്നെയാണ് ഇവിടുത്തെ അഗ്രിഗേറ്റർമാർ..അതുകൊണ്ടുതന്നെ ഒരിക്കൽ നിങൾ ബ്ലോഗിനെ കുറിച്ചുള്ള വിവരങൾ നൽകിക്കഴിഞാൽ അടുത്ത നിമിഷം തന്നെ ബ്ലോഗ് ലിസ്റ്റിംഗ് നടക്കും.വളരെ സമർഥമായി പ്രവർത്തിക്കുന്ന രണ്ട് വിവരശേഖരണ സംവിധാനങൾ അടിയൻ ഇതിനായി ഒരിക്കിയിട്ടുണ്ട്. ചുരുക്കി പറഞാൽ ബ്ലോഗ് എഴുതിക്കഴിഞാൽ നിങളുടെ കർമ്മം തീരുന്നില്ല.. അതിനെ ലിസ്റ്റ് ചെയ്യിപ്പിക്കുന്നതും നിങളാണ്. അതുകൊണ്ട് തന്നെ നിങൾ ഈ സൈറ്റിൽ ബ്ലോഗിനെ കുറിച്ചു നൽകുന്ന വിവരങൾ വളരെ പ്രാധാന്യമർഹിക്കുന്നു. ഉത്തരവാധിത്വത്തോടെ നിങൾ അതു ചെയ്യും എന്നു എനിക്ക് ഉറച്ച വിശ്വാമുണ്ട്.
ബ്ലോഗ് ലിസ്റ്റിംഗ് എന്ന പ്രക്രിയ:-
ഇപ്പോൾ നിങൾ ഒരു ബ്ലോഗ് എഴുതിക്കഴിഞാൽ ശരിക്കും എന്താണ് സംഭവിക്കുന്നതു എന്നു നിങൾകറിയാമല്ലോ..ആദ്യം ബ്ലോഗ്ഗ് ഗൂഗിളിന്റെ വിവരശേഖരണ സംവിധാനത്തിൽ(ഡാറ്റാ ബേസ്) ശേഖരിക്കപ്പെടും. ഇതോടൊപ്പം തന്നെ നിങളുടെ ബ്ലോഗിന്റെ ഫീഡുകൾ ഉണ്ടാക്കപ്പെടും. ഈ ഫീഡുകളിലാണ് ബ്ലോഗിനെ കുറിച്ചുള്ള മുഴുവൻ വിവരങളും അടങിയിരിക്കുക. ബ്ലോഗിന്റെ സമയം തിയ്യതി, ടൈറ്റിൽ, ബ്ലോഗറുടെ പേരു, ബ്ലോഗിലെക്കുള്ള ല്ലിങ്ക്, ബ്ലോഗിന്റെ ഉള്ളടക്കം എന്നിങനെ എല്ലവിവരങളും അതിൽ കാണും. (പല തരം ഫീഡുകൾ ഉണ്ട് കെട്ടോ...ബ്ലോഗിന് ലഭിക്കുന്ന കമന്റുകൾക്കു വരെ ഫീഡുകൾ ഉണ്ട് വിശദമായി മറ്റൊരു ബ്ലോഗിൽ പറയാം )
അടുത്ത ഉഴം ഫീഡ് റീഡറുകളുടേതാണ്..ലക്ഷക്കണക്കിന് സൈറ്റുകളിൽ നിന്നും ഉണ്ടാക്കപ്പെടുന്ന ഫിഡുകളെ വായിച്ച് അതിലെ വിവരങളെ വേർതിരിക്കാൻ കഴിവുള്ള സംവിധാനങൾ ഇന്നുണ്ട്.. ഫീഡ് ബർണർ ഈ മേഖലയിൽ വളരെ പ്രസുഇദ്ധമാണ്.. ഗൂഗിളിന് സ്വന്തമായി ഫീഡ് റീഡർ ഉള്ളത് നിങൾക്ക് അറിവുള്ളതാണല്ലോ.. അവിടെ നിങൾ ഏതൊരു സൈറ്റിന്റെ (ഫീഡ് ഉള്ള) അഡ്രസ്സ് കൊടുത്താലും ഏറ്റവും പുതിയ ഫീഡ് വിവരങൾ നിങൾക്ക് ലഭിക്കും. അപ്പോൾ ഒരു പുതിയ ബ്ലോഗ്ഗ് എഴുതിക്കഴിഞു ഗുഗിൾ റീഡറിൽ നിങളുടെ ബ്ലോഗ് ഫീഡ് അഡ്രസ്സ് നൽകി കഴിഞാൽ പുതിയ ബ്ലോഗിന്റെ വിശദ വിവരങൾ ലഭിക്കുകയായി.
അടുത്ത ഊഴം അഗ്രിഗെറ്റർ പ്രൊഗ്രാമുകളുടേതാണ്..
ഫീഡ് റീഡറുകളിൽ നിന്നു വിവരങളെ ആവശ്യപ്പെടുകയും ലഭ്യമാകുന്ന വിവരങളെ തിരെഞെടുത്ത് ശരിയാം വിധം ക്രോഡീകരിച്ചു ഉപയോക്താക്കൾക്ക് പ്രാപ്യമായ രീതിയിൽ എത്തിക്കുകയും ചെയ്യുക എന്നതാണ് ചുരുക്കി പറഞാൽ അവയുടെ ധർമ്മം. നിങളുടെ ബ്ലോഗ് എഴുതി അതു ലിസ്റ്റ് ചെയ്യുന്ന വഴികളിലൂടെ നിങളെ ഒന്നു ഓർമ്മിപ്പിക്ക എന്നെ ഞാൻ ഉദ്ദേശിച്ചുള്ളു (ഇ കാര്യങളെല്ലാം നിങൾ വേണമെങ്കിൽ എന്നെ പഠിപ്പിച്ചും തരും എന്നു എനിക്കറിയാം കെട്ടോ)..
പുതിയ ബ്ലോഗ് ലിസ്റ്റിംഗ് സൈറ്റ്:-
സർവ്വ സാധാരണമായി ഉപയൊഗിച്ചു വരുന്ന അഗ്രിഗേറ്റർ പ്രൊഗ്രമുകളിൽ നിന്നും വേറിട്ട ഒരു പരീക്ഷണമാണ് ഇവിടെ നടത്താൻ ശ്രമിച്ചിരിക്കുന്നതു. ഇതു മൂലം ബ്ലൊഗ് ലിസ്റ്റ് ചെയ്തു വരുവാൻ എടുക്കുന്ന സംയം വളരെ ഗണ്യമായി കുറയും.
ഇതിനു പുറമെ ബ്ലോഗിലെ ഏറ്റവും ശ്രദ്ദേയമായ ഉള്ള ടക്കത്തെ കുറിച്ചു ഒരു ലഘു വിവരണം കൊടുക്കുകയും ആവാം.
നിങൾ ചെയ്യേണ്ടത്:-
1. സൈറ്റിൽ വന്നശേഷം ഗെറ്റ് ലിസ്റ്റഡ് എന്ന ഭാഗത്തു കടക്കണം.
2.യുസർ നെയിമും പാസ്സ് വെർഡും ഉണ്ടെങ്കിൽ നിങളുടെ ബ്ലോഗ് പ്രധാന പേജിൽ ലിസ്റ്റ് ചെയ്തു വരും.(യൂസർ നയിമും പാസ്സ് വേർഡും ഓരോരുത്തർക്കും ഞാൻ അയച്ചുതരാം കെട്ടോ). യൂസർ നെയിമും പാസ്സ് വെഡും ഒരു ധൈര്യത്തിന് വച്ചതാണ് കെട്ടോ..
3. ശേഷം അവിടെ കാണുന്ന നിർദ്ദേശങൾ അനുസരിച്ചു കാര്യങൾ ചെയ്യുക.
4.എങിനെ കോളങൾ പൂരിപ്പിക്കണം എന്നതിനെ ക്കുറിച്ചുള്ള നിർദേശം കാണാൻ “ആദ്യമായി സന്ദർശിക്കുന്നവർ ഇവിടെ ഞെക്കുക ” എന്ന ബട്ടൺ ഞെക്കിയാൽ മതി.
5.നിങളുടെ പേരും , ബ്ലോഗ് ടൈറ്റിലും, ഇമേയിൽ വിലാസവും, കാറ്റഗറിയും, ബ്ലോഗ് പോസ്റ്റിന്റെ അഡ്രസ്സും നൽകി ബ്ലോഗിലെ നിങൾക്ക് ഏറ്റവും ഇഷടപ്പെട്ട വരികൾ ആമുഖമായി കൊടുക്കാനുള്ള കോളവും പൂരിപ്പിച്ചാൽ അടുത്തതായി പ്രിവ്യൂ കാണുക..
എല്ല അക്ഷരങളും ശരിയാണങ്കിൽ പിന്നെ സബ്മിറ്റ് ബട്ടൺ ഞെക്കാം അത്രയേ ഉള്ളൂ കാര്യം കഴിഞു... നിങളുടെ ബ്ലൊഗ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതു കാണാം.
ശ്രദ്ധിക്കെണ്ട കാരയങൾ:-
1.പഴയ ബ്ലോഗുകൾ ദയവായി കൊടുക്കരുതു.
2.ഒരു ബ്ലോഗ് ഒന്നിൽ കൂടുതൽ പ്രാവശ്യം കൊടുക്കരുത്.
3.ബ്ലോഗിന്റെ പ്രധാന അഡ്രസ്സ് കൊടുക്കാതെ അതാത് ബ്ലോഗ് പോസ്റ്റുകളുടെ അഡ്രസ്സ് മാത്രം കൊടുക്കണം.
4.ബ്ലോഗ് പോസ്റ്റിന്റെ അഡ്രസ്സ് ശരിയാണ് എന്ന് ഉറപ്പുവരുത്തണം.
5.പ്രിവ്യൂ കാണുമ്പോൾ അക്ഷരങൾ എല്ലാം വ്യക്തമല്ലെ എന്നു നോക്കണം
(കോളങൾ പൂരിപ്പിക്കുമ്പോൾ അക്ഷരങൾ സ്ക്വയർ രുപത്തിൽ കാണുന്നതു പ്രശനമില്ല പ്രിവ്യൂവിൽ നിങൾ കാണുന്നതെ പേജിൽ വരൂ.)
6.നിങൾ ഈ സംവിധാനം ദുരുപയോഗം ചെയ്യില്ല എന്ന് ഞാൻ പുർണ്ണമായും വിശ്വസിക്കുകയാണ്. (നിങളുടെ യുസെർ നയിമും പാസ്സ് വേർഡും ആർക്കും കൈമാറാതിരിക്കുക.)
7.അബദ്ധവശാൽ തെറ്റായ വിവരങൾ നൽകിപോയാൽ രണ്ടാമതും വിവരങൾ നൽകല്ലേ..അതു നമുക്ക് വിട്ടേക്കു ....മേം ഹൂനാ...(ബ്ലോഗ് പോസ്റ്റ് അഡ്രസ്സ് തെറ്റാതെ പരമാവധി ശ്രദ്ധിക്കണേ.)
ഇത്രയും കാര്യങളെ പറയാൻ ഉള്ളൂ. സൈറ്റിനെ കുറിച്ച്..
ഇനി മറ്റൊരു കാര്യം ഇങിനെ ഒരു സംവിധാനത്തിന്റെ ലക്ഷ്യത്തെ കുറിച്ച് നിങളെ അറിയീക്കുകയാണ്.
ആദ്യമായി ഒരു ബ്ലോഗ് തുടങി അതു ലിസ്റ്റ് ചെയ്തു വരുന്നതിനു മുൻപേ എത്രയൊ ബ്ലോഗർമാർ ഈ രംഗത്തു നിന്നു വിട പറയുന്നത് കാണേണ്ടി വന്നിട്ടുണ്ട്..
ലിസ്റ്റ് ചെയ്തില്ല എന്ന കാരണം കൊണ്ട് ആരും ബ്ലോഗ് എഴുത്തിൽ നിന്നും പിൻ വാങരുത് എന്ന് അതിയായ ആഗ്രഹം.. ബ്ലോഗ് എഴുതി ആദ്യനാളുകളിൽ ലഭിക്കുന്ന അഭിപ്രായങൾക്ക് ശരിക്കും ഒരു പാട് വിലയുണ്ട്..എന്ന് വിശ്വസിക്കുന്നു.. എഴുതുവാനുള്ളവന്റെ വേദനയും എഴുതി കഴിഞവന്റെ വേദനയും ..അറിയാൻ ശ്രമിച്ചിട്ടുണ്ട്.. ഇവയെല്ലാം ചേർന്നാണ് ഇങിനെ ഒരു സംരംഭം തുടങാനുള്ള ധൈര്യം കിട്ടിയതു. വളരെ പരിമിതമായ ചട്ടകൂട്ടിനക്ത്തുനിന്നാണ് ഇപ്പോഴത്തെ എന്റെ പ്രവർത്തനം..അറിയാത്തവയാണ് കൂടുതലും.. അറിയുന്നവ പരമാവധി ഉപയോഗപ്പെടുത്തിയിരിക്കുന്നു..അധിവേഗം മാറുന്ന കമ്പ്യൂട്ടർ സാങ്കേതികതയുടെ ഈ ലോകത്ത് ഈ എന്നെ കൊണ്ട് കൂട്ടിയാൽ എത്ര കൂടും എന്നറിയില്ല..ആവുന്നത് ആവട്ടെ ..അത്രമാത്രമെ ചിന്തിക്കുന്നുള്ളൂ.. ഒരു അപേക്ഷ മാത്രം.. നിങൾ കൂടെ നിൽക്കണേ...
അത്രമാത്രം.. അത്രമാത്രം...
Showing posts with label ലിസ്റ്റിംഗ്. Show all posts
Showing posts with label ലിസ്റ്റിംഗ്. Show all posts
Thursday, July 31, 2008
Subscribe to:
Posts (Atom)