നമസ്കാരം,
നിങ്ങളുടെ അടുത്ത് സമർപ്പിക്കുന്നതിനായി അപേക്ഷകളുടെ ഒരു വലിയ നിരയുമായിട്ടാണ് എന്റെ വരവ്..ആദ്യത്തെ അപേക്ഷ- ബ്ലോഗ്ഗ് ലോകത്ത് പുതുതായി എത്തിപെട്ട ഈ എന്നെ അവഗണിക്കാതെ നിങ്ങളിൽ ഒരാളായി നിങ്ങളുടെ ഈ വലിയ കുടുംബത്തിലേക്ക് കടന്നു വരാൻ അനുഗ്രഹിച്ചു സമ്മതം തരേണമെ...
ഇനി എന്നെ പരിചയപ്പെടുത്താം. എന്റെ പേര് ഷെറി. മുഴുവൻ പേര് ഷെറീജ്.വി.കെ. സ്വദേശം കോഴിക്കോട്. ഇനി ജോലി എന്താണെന്നു ചോദിച്ചാൽ ഒരു ചെറിയ കമ്പ്യൂട്ടർ (വെബ്ബ്)പ്രോഗ്രാമറാണ്. വമ്പൻ പ്രോഗ്രമറൊന്നും അല്ല കെട്ടോ.. ജോലി കൂടുതൽ സമയവും വീട്ടിൽ വച്ചു തന്നെ യാണ്. തട്ടിയും മുട്ടിയുമെല്ലാം അങ്ങിനെ ജീവിച്ചു പോകുന്നു .. ഇനി ഞാൻ ബ്ലോഗ്ഗ് എഴുതാൻ തീരുമാനിച്ച കഥയാണ് രസകരം.. അതിനെ ക്കുറിച്ചു പറയാം ..
ദിവസത്തിന്റെ ണല്ലോരു ഭാഗവും ഇന്റർനെറ്റിൽ ചിലവഴിക്കുന്ന ഈയുള്ളവൻ ഇങ്ങിനെ ഒരു ബ്ലോഗ്ഗ് കുടുംബത്തെ കുറിച്ച് അറിയുന്നത് ഈ അടുത്ത കാലത്ത് മാത്രമാണ്.. കൃത്യമായി പ്പറഞ്ഞാൽ മൂന്നാഴ്ചകൾക്ക് മുൻപ് .. അറിഞ്ഞപ്പോൾ, മനസ്സിലാക്കിയപ്പോൾ, ഈ ഒരു കൂട്ടായ്മയെ തൊട്ടറിഞ്ഞപ്പോൾ സത്യം പറയാമല്ലോ ശരിക്കും ഞെട്ടിപോയി..എന്തു കൊണ്ട് ഗൗരവമായി ഇതിനു മുൻപ് മലയാള ബ്ലോഗ്ഗുകളെ ക്കുറിച്ച് അറിയാൻ ശ്രമിച്ചില്ല എന്നോർത്ത് വിലപിച്ചു പോയി .. പിന്നെ ഒരു വിധം സമാധാനിച്ചു.. എല്ലാത്തിനും ഒരോ സമയം ഉണ്ടല്ലോ.. പിന്നീടിങ്ങോട്ട് മനസ്സിൽ വല്ലാത്ത ഒരു ആഗ്രഹം..ഈ കുടുമ്പത്തിൽ അംഗമാകണമെന്നും.. ഈയുള്ളവന്റെ വക എന്തെകിലും ഈ കുടുംബത്തിലേക്ക് സംഭാവന ചെയ്യണമെന്നും.. എന്റെ സംഭാവന നിങ്ങൾ സ്വീകരിക്കുമോ എന്നൊന്നും അപ്പോൾ ചിന്തിക്കാൻ തോന്നിയില്ല.. പിന്നെ ഞങ്ങൾ (നമ്മളും നമ്മളുടെ ഒരു ജാംബവാൻ കമ്പ്യൂട്ടറും) കുത്തിയിരുപ്പ് സമരം തുടങ്ങി..കഴിഞ്ഞ പത്തു ദിവസമായി നീണ്ട കുത്തിയിരുപ്പും ചിന്തകളും ആയിരുന്നു. അങ്ങിനെ കുറച്ചു കാര്യങ്ങൾ എല്ലാം ക്രോഢീകരിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു ആശങ്ക.. എങ്ങിനെ ഇക്കാര്യങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കും എന്ന്..കാരണം എനിക്ക് എഴുതി വലിയ മുൻപരിചയങ്ങളൊന്നും ഇല്ല..ഇതു വരെ ബ്ലോഗ്ഗുകൾ ഒന്നും എഴുതിയിട്ടുമില്ല.. പിന്നെയാണെങ്കിൽ എനിക്കു പറയാനുള്ളവ നിങ്ങളോട് പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവും ഉണ്ടോ എന്നറിയില്ല ..ഒന്നു മാത്രം അറിയാം മലയാളത്തെ എനിക്ക് ഒരുപാടു ഇഷ്ടമാണ്..എന്റെ അമ്മയോളം ഇഷ്ടം..ആ മലയാളത്തിന്റെ ആയുസ്സും ആരോഗ്യവും നിങ്ങളിലൂടെ വളരുന്നതു കാണുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയുന്നില്ലാ..എനിക്കും അതിൽ പങ്കാളിയാകണം..അതുകൊണ്ട്. പറയാനുള്ളതു അറിയാവുന്ന പോലെ പറയാം തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം..
യൂണിക്കോഡും മംഗ്ലീഷും.മലയാളത്തിലുള്ള ടൈപ്പിംഗിനെ കുറിച്ചും യൂണീക്കോഡിനെ കുറിച്ചുമെല്ലാം എന്നേക്കാൾ ഭംഗിയായി നിങ്ങൾ ക്കറിയാം എന്നറിയാം അതുകൊണ്ട് വളരെ കുറച്ചു കാര്യങ്ങൾ മാത്രം സൂചിപ്പിച്ചു കൊള്ളട്ടെ..
നിങ്ങൾക്കറിയാം യൂണിക്കോഡിന് ഇന്നു ലഭിക്കുന്ന പ്രചാരം ഇല്ലതിരുന്ന കാലത്തു വെബ്സൈറ്റുകളിൽ മലയാളം കാണിക്കുന്നതിനായി മറ്റു നിരവധി സാധാരണ ഫോണ്ടുകൾ ഉപയോഗിച്ചിരുന്നു..ഇന്നും പല വെബ്സൈറ്റുകളും മുഴുവനായും യൂണീകോഡിലേക്ക് മാറുന്നതെഉള്ളൂ.. വ്യക്തിപരമായി പറഞ്ഞാൽ ഞാൻ കഴിഞ്ഞ ഒരു വർഷമായി മലയാളത്തിലുള്ള ഒരു ചെറിയ വെബ്സൈറ്റിനുവേണ്ടി ജോലി ചെയ്യുന്നു..(നമ്മുടെ തന്നെ വെബ്സൈറ്റ് ആണു കെട്ടോ) ആ സൈറ്റു സന്ദർശിച്ചാൽ ഒരുപക്ഷെ ഫോണ്ടുകളെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകൾ തന്നെ പാടെ മാറിപോയി എന്നു വന്നേക്കാം..കാരണം ഫോണ്ട് എന്ന വാക്കുപോലും ഇതു വരെ കേട്ടിട്ടില്ലാത്തവർക്കു പോലും മലയാളത്തിൽ വായിക്കവുന്നരീതിയിലാണു കാര്യങ്ങളുടെ ഗുട്ടൻസ്
(സൈറ്റു സന്ദർശിക്കാൻ ഇവിടെ ഞെക്കുക)..അപ്പോൾ ഞാൻ പറഞ്ഞുവരുന്നത് യൂണിക്കോഡിനെ മാത്രം ആശ്രയിച്ചിരുന്നു എങ്കിൽ ഇങ്ങിനെ ഒരു കാര്യം സാധ്യമാവില്ലായിരുന്നു എന്നാണ്. ഒരു കാര്യം ഉറപ്പിച്ചു തന്നെ പറയാം ഇന്റർ നെറ്റിലെ ഭാഷകളുടെ ഭാവി എന്നുപറയുന്നതു യൂണിക്കോഡ് തന്നെയാണ് അതിൽ യാതൊരു എതിരഭിപ്രായവും എനിക്കില്ല.. നിങളോട് ഒരു അപേക്ഷ മാത്രമെ ഉള്ളൂ ..ബ്ലോഗ്ഗുകൾ എഴുതുമ്പോൾ ദയവുചെയ്തു നിങ്ങൾ ടൈപ് ചെയ്ത മംഗ്ലീഷിന്റെ ഒരു പകർപ്പ് സൂക്ഷിച്ചു വക്കുക. എന്താന്നു വച്ചാൽ.. യൂണീക്കോഡിനെ മറ്റു ഫോണ്ടുകളിലേക്കോ തിരിച്ചു മംഗ്ലീഷിലേക്കോ മാറ്റുക എന്നു പറയുന്നതു തീർത്തും ശ്രമകരമായ ഒരു ജോലിയാണ്
ഇനി നിങ്ങളെ ഞാൻ ഒരു ബ്ലോഗ് സൈറ്റ് പരിചയപ്പെടുത്താം. ആയുർവ്വേദത്തെ കുറിച്ചുള്ള ഒരു ബ്ലോഗ്ഗാണ്. ഇതിൽ നൂറുകണക്കിനു പേജുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.അതു വളരെ എളുപ്പത്തിൽ ആവശ്യക്കാർക്ക് ആവശ്യമായതു മാത്രം തിരെഞ്ഞെടുക്കവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. നിങ്ങൾ ചെയ്യേണ്ടതു നിങ്ങളുടെ ബ്ലോഗ്ഗ് സൈറ്റുമായി ഇതിനെ താരതമ്യം ചെയ്യുകയാണ്. ഈ ബ്ലോഗ്ഗിലെ ഭാഷ ഇംഗ്ലീഷ് ആണെങ്കിൽ മലയാളത്തിലും ഇത്തരം ഒരു ബ്ലോഗ്ഗ് സാധ്യമാണ്, സാങ്കേതികമായി വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ കൂടിയും.
..
..സൈറ്റു സന്ദർശിക്കാൻ ഇവിടെ ഞെക്കുകഅടുത്തത്തായി നിങ്ങളെ ഞാൻ പരിചയപെടുത്തുന്നതു ഒരു ഓൺ ലൈൻ ബൈബിൾ ബ്ലോഗ്ഗ് സൈറ്റാണ്. അയുർവ്വേദ ബ്ലോഗ്ഗിൽ നൂറുകണക്കിനു പേജുകൾ ഉണ്ടെങ്കിൽ ഇവിടെ അതു ആയിരക്കണക്കിനു വരും. ഇതും നിങ്ങൾക്കാവശ്യമുള്ള ഓരോ ബൈബിൾ വചനങ്ങൾ വരെ കൃത്യമായി തിരയാൻ തക്ക രീതിയിൽ ക്രമീകരിച്ചിക്കുന്നു..
..
സൈറ്റു സന്ദർശിക്കാൻ ഇവിടെ ഞെക്കുക..(ഈരണ്ടു സൈറ്റുകൾ ഒരുദിവസം കൊണ്ട് രൂപപ്പെടുത്തിയതാണ് എന്നു വിചാരിക്കരുത് ..വളരെ നാളത്തെ എന്റെ ശ്രമങ്ങളുടെ ഫലമാണു കെട്ടോ.. )
ബ്ലോഗ്ഗ് കുടുംബത്തിലേക്ക് എന്റെ സംഭാവന:-കുറച്ചുദിവസങ്ങളായി ഞാൻ ഒരു ജോലിയിൽ മുഴുകിരിരിക്കുകയാണെന്ന് ആദ്യമെ പറഞ്ഞുവല്ലോ.. എന്നെ കുറിച്ചും ഞാൻ പറഞ്ഞു..കോടാനുകോടി മനുഷ്യർ ജനിച്ചു മരിക്കുന്ന ഈ ലോകത്തിൽ നമ്മുടേതായ കാൽപാടുകൾ ബാക്കി വെക്കുക പ്രയാസമാണെന്നറിയാം എങ്കിലും സ്വന്തം കണ്ണുകളിലൂടെ യും മറ്റുള്ളവരുടെ കണ്ണുകളിലൂടെയും ഈ വലിയ ലോകത്തെ നോക്കി ക്കാണാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന ഒരുസാധാരണ മനുഷ്യൻ, എന്നെ കുറിച്ചു ഇത്രമാത്രമെ പറയാനുള്ളൂ.. അധ്വാനത്തെ പണമാക്കി മാറ്റാൻ തിരക്കുക്കൂട്ടുന്ന ഈ ലോകത്തിൽ പക്ഷെ അവിടെ മാത്രം പരാജയപ്പെട്ടുവോ എന്നൊരു സംശയം ഇല്ലാതില്ല.. ഏതയാലും ഇപ്പോഴും ഞാൻ ജോലിയിലാണ് ലാഭത്തെ കുറിച്ചു ചിന്തിച്ചു ജോലിചെയ്യാൻ ശീലിച്ചിട്ടില്ലാത്തതു കൊണ്ടു സമാധാനമായി ജോലിചെയ്യുന്നു.. ഇപ്പോഴത്തെ ജോലി ഈ ബ്ലോഗ്ഗ് കുടുംബത്തിനു വേണ്ടിയുള്ളതാണ് ഒരു ബ്ലോഗ്ഗ് ലിസ്റ്റിംഗ് സൈറ്റ് ഉണ്ടാക്കികൊണ്ടിരിക്കുന്നു..ഇപ്പോഴുള്ള സൈറ്റുകളോട് മൽസരിക്കാനോ.അദ്ഭുതങ്ങൾ സൃഷ്ട്ടിക്കാനോ ഒന്നിനും വേണ്ടിയല്ല ഇ ഒരു വിപ്ലവത്തിൽ എനിക്കും എന്തെങ്കിലും ചെയ്യണം എന്നു തോന്നിയിട്ടാണ്.... നിങ്ങളുടെ സഹകരണം ലഭ്യമാകും എന്ന പ്രതിക്ഷ മാത്ര മാണ് എന്റെ കൈമുതൽ. സൈറ്റിന്റെ ജോലി ഏതനും ദിവസങ്ങൾക്കുള്ളിൽ ആദ്യഘട്ടം കഴിയും അപ്പോൾ നിങ്ങളെ ഒരോരുത്തരേയും ഞാൻ മെയിലിൽ അറിയിക്കും. ഗംഭീര സൈറ്റ് ഒന്നും ആയിരിക്കില്ല പക്ഷെ കാര്യങ്ങൾ വെത്യസ്ഥമായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നിങ്ങളുടെ ബ്ലോഗ്ഗുകൾ ലിസ്റ്റ് ചെയ്യാൻസാധിക്കും.
ഏതായാലും കൂടുതൽ വിവരങ്ങൾ അടുത്ത ബ്ലോഗ്ഗിൽ പറയാം..
ഒരിക്കൽ ക്കൂടി എല്ലാവർക്കും എന്റെ നമസ്കാരം.
നിങ്ങളുടെ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്
ഷെറി.