Sunday, August 10, 2008

keralainside.net- ബ്ലോഗ് അഗ്രിഗേറ്റർ.

പ്രിയപ്പെട്ടവരെ,
മലയാള ബ്ലോഗ് ലോകത്തിലെക്ക് ഒരു പുതിയ ബ്ലോഗ്ഗ് അഗ്രിഗേറ്റർ കൂടെ കടന്നു വരുന്നു keralainside.net. ഈ അഗ്രിഗേറ്ററിനെ കുറിച്ച് പറയാൻ ഏറെ ഉണ്ടെങ്കിലും , അതൊരു താരതമ്യ പഠനം പോലെ ആകുമോ എന്നു ഭയപെടുന്നതിനാൽ കൂടുതൽ പറയാൻ ശ്രമിക്കുന്നില്ല...ഒരു കാര്യം മാത്രം പറയാം..ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരൊ നിമിഷവും ഒരു കാര്യം എപ്പോഴും ശ്രമിച്ചിട്ടുണ്ട്..നിങളിൽ ഒരാളായി നമ്മളിൽ ഒരാളായി ഈ അഗ്രിഗേറ്ററിനെ നോക്കി ക്കാണാൻ..അതു കൊണ്ട് തന്നെ ഇതു നിങൾക്ക് ഇഷ്ടമാകും എന്ന് എന്റെ മനസ്സ് പറയുന്നു..നിങൾ ആവശ്യപ്പെടുന്ന ഏതു മാറ്റവും ഉൾകൊള്ളാനും അതു പ്രാവർത്തികമാക്കാനും ..എപ്പോഴും ശ്രമിച്ചിട്ടുണ്ട്.. ശ്രമിച്ചുകൊണ്ടിരിക്കുന്നു..അങിനെയാണ് ഒരു ലിസ്റ്റിംഗ് സംവിധാനം എന്ന രീതിയിൽ ആരംഭിച്ച ഈ സംരംഭം ഇന്നു ഒരു ശക്തമായ അഗ്രിഗേറ്റർ സംവിധാനമായി പരിണമിച്ചത്..
കുറവുകൾ ചൂ ണ്ടികാണിച്ചതിനും, നിർദ്ദേശങളും അഭിപ്രായങളും ആശംസകളും അറിയിച്ചതിനും ബ്ലോഗ് കുടുംബത്തിലെ എല്ലാ അംഗങളോടും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു..
പ്രധാനമായും മൂന്നു കാര്യങൾ ഈ ഒരു അഗ്രിഗേറ്റർ ലക്ഷ്യം വയ്ക്കുന്നുണ്ട്.. അതു ചുരുങിയ വാക്കുകളിൽ പറയാം.
1.എഴുത്തിന് ശക്തി ഉണ്ടെങ്കിൽ അതിനെ വായനാക്കരനിലേക്ക് എത്തിക്കാൻ സർവ്വവിധ പരിശ്രമങളും നടത്തുക.എന്നുള്ള താണ് ആദ്യ ലക്ഷ്യം. അഗ്രിഗേറ്റർ എന്ന നിലയിൽ നിങളൂടെ ബ്ലോഗ് പോസ്റ്റ്കൾ ലിസ്റ്റ് ചെയ്യിപ്പിക്കുന്നതിനോടൊപ്പം..അതിൽ ഉപരിയായി എന്തെല്ലാം ചെയ്യാൻ സാധിക്കും എന്നു ശ്രമിച്ചിരിക്കുന്നു..ഓരോ എഴുത്തും മനസ്സിൽ നിന്നും ഉൽഭവിക്കുന്നു..കമ്പ്യൂട്ടർ ഒരു മാർഗ്ഗം മാത്രം..അതിനാൽ മനസ്സിൽ നിന്നും മനസ്സിലേക്കുള്ള യാത്രക്കിടയിൽ ഈ അഗ്രിഗേറ്റർ കർത്തവ്യ ബോധത്തോടെ ജോലിയെടുക്കും എന്ന് ഇതിനാൽ അറിയിക്കുന്നു..
2.ആദ്യത്തെ സംവിധാനത്തിൽ നിന്നും വെത്യസ്തമായി ഇവിടെ നിങൾ വിവരങളൊന്നും നൽകേണ്ടതില്ല..എഴുതുക
എന്ന കാര്യം മാത്രം ചെയ്താൽ മതി അതിനെ ലിസ്റ്റ് ചെയ്യിപ്പിക്കുന്ന കാര്യം അഗ്രിഗേറ്ററിന് വിടാം.
3.ഇനി എന്തെങ്കിലും കാരണവശാ‍ൽ പോസ്റ്റുകൾ ഒരു അഗ്രിഗേറ്ററുകളും (ഗൂഗിൾ ഉൾപ്പെടെ)പരിഗണിക്കുന്നില്ലെങ്കിൽ അവയെ ബലം പ്രയോഗിച്ചു പരിഗണിപ്പിക്കാം.. അതിനായി ഒരു "SELF AGREGATOR" സംവിധാനം ഒരുക്കിയിട്ടുണ്ട്. ആദ്യമായി ബ്ലോഗ് തുടങി അഗ്രിഗേറ്റർ മാരുടെ ഊഴവും കാത്തിരിക്കുന്ന പുതിയ ബ്ലോഗർമാർക്കും ഈ സംവിധാനം ഉപയോഗപ്രദമാവും എന്നു പ്രതീക്ഷിക്കുന്നു...
ഇനി നിങളിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു ചെറിയ സഹായമുണ്ട് എന്തെന്നാൽ ഇരുപതോളം വിഭാഗങൾ ഉള്ള ഒരു വിഭാഗീകരണ സംവിധാനവും ഒരുക്കി ക്കഴിഞു പക്ഷേ നിങളുടെ സഹായമുണ്ടെങ്കിൽ മാത്രമെ ഫലപ്രദമായ വിഭാഗീകരണം നടക്കുകയുള്ളൂ..രണ്ടു മാർഗ്ഗങളാണ് ഉള്ളതു അതിൽ ഒന്നു നിങൾ തന്നെ വിഭാഗം തിരിക്കുകയാണ്..
അതിനുള്ള സംവിധാനം ഇ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്..അതു ബുദ്ധിമുട്ടാണെങ്കിൽ വിഭാഗത്തെ കാണിക്കുന്ന എന്തെങ്കിലും ഒരു സൂചന പോസ്റ്റിന്റെ ആരംഭത്തിൽ നൽകിയാലും മതി ..അഗ്രിഗെറ്റർ പോസ്റ്റ് തനിയെ തരം തിരിച്ചു കൊള്ളും..
കൂടുതലൊന്നും പറയുന്നില്ല..
സ്വാതന്ത്ര്യ ദിനത്തിൽ പുതിയ അഗ്രിഗേറ്റർ പൂർണ്ണ പ്രവർത്തനസജ്ജമാ‍യി ബ്ലോഗ് കുടുംബത്തിലേക്കയി സപർപ്പിക്കപെടും എന്നു മാത്രം ഈ അവസരത്തിൽ നിങളെ ഏവരേയും അറിയിക്കട്ടെ..
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി